വഴക്ക് ഇട്ടതിനെ തുടർന്ന് സഹോദരങ്ങൾ പാലത്തിൽ നിന്നു ചാടി , തിരച്ചിലിൽ ഒരാളെ കാണാതായി .അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം പാലത്തിൽനിന്നും ആണ് ചാടിയത് . വഴക്കിനെ തുടർന്നു ചേട്ടൻ സോജിയും സോണിയും വീട്ടിൽ നിന്നിറങ്ങി അരൂർ കുമ്പളം പാലത്തിലെത്തി.
ഇതിനിടെ അനുജൻ സോണി പാലത്തിൽ നിന്നു കായലിലേക്കു ചാടി. പിന്നാലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി കായലിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. പാലത്തിന്റെ തൂണിൽ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. സോണിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വഴക്ക് ഇട്ടതിനെ തുടർന്ന് സഹോദരങ്ങൾ പാലത്തിൽ നിന്നു ചാടി ;ഒരാളെ കാണാതായി

