Site iconSite icon Janayugom Online

ദൗത്യം പൂര്‍ത്തിയാക്കിയ ഉപഗ്രഹം ഐഎസ്ആര്‍ഒ തിരിച്ചിറക്കി നശിപ്പിച്ചു

ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം ബഹിരാകാശത്തുനിന്ന് തിരിച്ചിറക്കി ഐഎസ്ആര്‍ഒ സുരക്ഷിതമായി നശിപ്പിച്ചു. ഇന്ത്യയുടെ ഉയര്‍ന്ന റെസലൂഷന്‍ ഇമേജിങ് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയിലെ ആദ്യത്തേതാണ് കാര്‍ട്ടോസാറ്റ്-2. ബുധനാഴ്ചയാണ് കാര്‍ട്ടോസാറ്റ്-2 നെ ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തിച്ച് നശിപ്പിച്ചത്. 680 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. നഗരാസൂത്രണത്തിനായി മികച്ച നിലവാരത്തിലുള്ള ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം 2019 വരെ പ്രവര്‍ത്തിച്ചിരുന്നു.

2007 ജനുവരി 10നായിരുന്നു വിക്ഷേപണം. 635 കിലോമീറ്റര്‍ ഉയരത്തിലായിരുന്ന ഉപഗ്രഹം ക്രമേണ ഭ്രമണപഥം താഴ്ത്തി സുരക്ഷിതമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തിക്കുകയായിരുന്നു. 130 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ചാണ് കത്തിനശിച്ചത്.
ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയ്ക്ക് 30 വര്‍ഷത്തോളമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉപഗ്രഹത്തില്‍ അവശേഷിക്കുന്ന ഇന്ധനം ഉപയോഗപ്പെടുത്തി തിരിച്ചിറക്കം വേഗത്തില്‍ സാധ്യമാക്കുകയായിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഐഎസ്ആര്‍ഒയുടെ നീക്കം. 

Eng­lish Summary:After com­plet­ing the mis­sion, the satel­lite was brought back and destroyed by ISRO
You may also like this video

Exit mobile version