Site iconSite icon Janayugom Online

ദൈവം തന്നെ അയച്ചത് കംസന്റെ പിന്‍ഗാമികളെ നശിപ്പിക്കാനെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഗുജറാത്തില്‍ ജയ്ശ്രീറാം വിളിയുമായി അരവിന്ദ് കെജ്രിവാള്‍

ആം ആദ്മി പാർട്ടി പരിപാടിയില്‍ ബിജെപിക്കെതിരെ “ജയ് ശ്രീറാം” വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാളിന്റെ തിരംഗ യാത്ര റാലിക്ക് മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ എഎപി സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചിരുന്നു. ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ ഭക്തരെ സൗജന്യമായി അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിന് കൊണ്ടുപോകുമെന്ന പ്രഖ്യാപനം നടത്തിയ കെജ്‌രിവാള്‍ ജനങ്ങള്‍ക്കും ദൈവത്തിനും വേണ്ടിയാണ് എഎപി പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

ഡൽഹി മന്ത്രി ഗൗതം ഒരു മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത വീഡിയോ വൈറലായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം എഎപി വിവാദത്തിൽ പെട്ടിരുന്നു. പരിപാടിയിൽ നൂറുകണക്കിന് ആളുകൾ ബുദ്ധമതം സ്വീകരിക്കുമെന്നും ഹിന്ദു ദേവതകളെ ദൈവമായി കാണില്ലെന്നും പ്രതിജ്ഞയെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ ഗൗതമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കെജ്‌രിവാളിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്.

എന്നാല്‍ ബിജെപി “ദൈവങ്ങളെ അപമാനിക്കുന്നു” വെന്ന് ആരോപിച്ച് ഹിന്ദു പുരാണ പരാമർശങ്ങൾ നടത്തിയ കെജ്‌രിവാൾ താൻ ജന്മാഷ്ടമി ദിനത്തിലാണ് ജനിച്ചതെന്നും, ദൈവം എന്നെ അയച്ചത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്നും അവകാശപ്പെടുകയായിരുന്നു. ബിജെപി കംസന്റെ പിന്‍ഗാമികളാണെന്നും, അഴിമതി നടത്തുന്നവരെയും കംസന്റെ പിന്‍ഗാമികളെയും നശിപ്പിക്കാനാണ് തന്റെ ജന്‍മമെന്നുമാണ് കെജ്‌രിവാളിന്റെ വാദം.

Eng­lish sum­ma­ry; After declar­ing that he was sent by God to destroy Kam­sa’s descen­dants Arvind Kejri­w­al calls Jayeshree­r­am in Gujarat

You may also like this video;

Exit mobile version