Site iconSite icon Janayugom Online

ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. നാവായിക്കുളത്താണ് സംഭവം. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യയോട് കൊടും ക്രൂരത കാണിച്ചത്. ഗുരുതരമായി പരിക്കേറ്റ മുനീശ്വരി(40)യെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ബിനുവിനായി കല്ലമ്പലം പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു അക്രമമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version