Site iconSite icon Janayugom Online

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം സ്വദേശി ലിഷയാണ്(35) മരിച്ചത്. ലിഷയുടെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ജിൻസണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. 

Exit mobile version