Site iconSite icon Janayugom Online

യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ച് ഭാര്യ. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി അമിത്(25) ആണ് കൊല്ലപ്പെട്ടത്. പാമ്പ് കടിയേറ്റ് മരിച്ചുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. സംഭവത്തില്‍ ഭാര്യ രതികയെയും കാമുകന്‍ അമര്‍ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പുകടിയേറ്റാണ് മരണമെന്ന് കരുതിയിരുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയുള്ള മരണമാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന അമിതിനെ ഇരുവരും ചേര്‍‌ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

അന്വേഷണത്തിനൊടുവില്‍ ഭാര്യ രവിത കുറ്റസമ്മതം നടത്തി. ഭര്‍ത്താവിന്‍റെ സുഹൃത്തായ അമര്‍ദീപുമായി രവിതയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇക്കാര്യം അമിത് അറിയുകയും ഭാര്യയുമായി നിരന്തരം തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രവിത ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുന്നത്. അമിതിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പിനെ അമിതിന്‍റെ ശരീരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 

Exit mobile version