Site iconSite icon Janayugom Online

യുവതിയുടെ പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി; എംഎൽഎ ഓഫിസും പൂട്ടി

യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങി. പാലക്കാട് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ പരാതി നൽകിയതിന് പിന്നാലെ രാഹുൽ അപ്രത്യക്ഷനാവുകയായിരുന്നു. വൈകിട്ട് എത്താമെന്ന് ഉറപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ എത്താഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലാണെന്ന് മനസിലായത്. മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും പൂട്ടിയിട്ട നിലയിലായിരുന്നു എംഎൽഎ ഓഫീസ്. 

രാഹുൽ മാങ്കൂട്ടത്തിലുമായോ അദ്ദേഹത്തിൻ്റെ പേഴ്സണൽ അസിസ്റ്റുമായോ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് മാങ്കൂട്ടത്തിൽ പോസ്റ്റിട്ടത് ഒളിവിൽ ഇരുന്നാണ്. 

കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു .

Exit mobile version