വിചിത്ര സെന്‍സറിങ്ങുമായി ഇന്ദ്രന്‍സ് മീനാക്ഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പ്രൈവറ്റ് എന്ന സിനിമക്ക് മേല്‍ കൈവച്ചിരിക്കുകയാണ് സെന്‍സര്‍ബോര്‍ഡ്. രാമരാജ്യം, പൗരത്വബില്‍ എന്നീ വാക്കുകള്‍ നീക്കണമെന്നാണ് ആവശ്യം. ഇത് ആവ്ഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള ലംഘനമാണെന്നും അനുവദിക്കാനാകുന്നതല്ലെന്നും സംവിധായകന്‍ ദീപക് ഡിയോൺ പറഞ്ഞു.
ഷൈന്‍ നിഗം നായതകനായ ഹാലിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ട് ദിവസങ്ങള്‍ മാത്രമേ അയിട്ടുള്ളു. സിനിമകളില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ അങ്ങേയറ്റം അസഹനീയമായ നടപടികളാണ് സെന്‍സര്‍ബോര്‍ഡ് നടത്തിവരുന്നത്.

