22 January 2026, Thursday

വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റെ സെന്‍സില്ലാത്ത വെട്ട്; പ്രൈവറ്റ് സിനിമയില്‍ ഭാഗങ്ങള്‍ നീക്കണം

Janayugom Webdesk
കൊച്ചി
October 11, 2025 12:50 pm

വിചിത്ര സെന്‍സറിങ്ങുമായി ഇന്ദ്രന്‍സ് മീനാക്ഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പ്രൈവറ്റ് എന്ന സിനിമക്ക് മേല്‍ കൈവച്ചിരിക്കുകയാണ് സെന്‍സര്‍ബോര്‍ഡ്. രാമരാജ്യം, പൗരത്വബില്‍ എന്നീ വാക്കുകള്‍ നീക്കണമെന്നാണ് ആവശ്യം. ഇത് ആവ്ഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള ലംഘനമാണെന്നും അനുവദിക്കാനാകുന്നതല്ലെന്നും സംവിധായകന്‍ ദീപക് ഡിയോൺ പറഞ്ഞു.

ഷൈന്‍ നിഗം നായതകനായ ഹാലിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ട് ദിവസങ്ങള്‍ മാത്രമേ അയിട്ടുള്ളു. സിനിമകളില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ അങ്ങേയറ്റം അസഹനീയമായ നടപടികളാണ് സെന്‍സര്‍ബോര്‍ഡ് നടത്തിവരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.