Site iconSite icon Janayugom Online

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ കൊ ല്ലപ്പെട്ടു

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. എരുമക്കൊല്ലിയില്‍ പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന അറുമുഖനെ ആക്രമിക്കുകയായിരുന്നു. അറുമുഖന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെമ്പ്രമലയോട് ചേര്‍ന്ന ഈ പ്രദേശത്ത് പതിവായി കാട്ടാനയുടെ സാന്നിധ്യമുള്ള സ്ഥലമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇക്കഴിഞ്ഞ ഫ്രെബ്രുവരിയില്‍ നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.Again wilde­beest attack in Wayanad; One per­son was killed

Exit mobile version