Site iconSite icon Janayugom Online

അഗ്നിപഥ്: പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

അഗ്നിപഥ് പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സൈന്യം. അതേസമയം റെജിമെന്റേഷന്‍ വഴിയുളള റിക്രൂട്ട്മെന്റ് തുടരും. അഗ്നിവീറുകളെ ഗാലന്ററി അവാര്‍ഡിന് പരിഗണിക്കുമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 25 ആയി ഉയര്‍ത്തിയതായും കര, നാവിക, വ്യോമ സേനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യോമസേനയില്‍ ‘അഗ്നീവീര്‍ വായു’ എന്ന പേരിലാണ് രജിസ്ട്രേഷന്‍ നടക്കുക എന്ന് എയര്‍ മാര്‍ഷല്‍ സൂരജ് കുമാര്‍ ഝാ പറഞ്ഞു. പ്രവേശന നടപടികള്‍, യോഗ്യത, പരീക്ഷാ സിലബസ്, മെഡിക്കല്‍ യോഗ്യത എന്നിവ
യില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഝാ കൂട്ടിച്ചേര്‍ത്തു.
അതേസമയം പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ സേനയിലെടുക്കില്ലെന്ന് സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി ആവര്‍ത്തിച്ചു. പദ്ധതി സൈന്യത്തിന്റെ യുദ്ധ ശേഷിയെ ബാധിക്കില്ല. യുദ്ധത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേനയിൽ ഘടനാപരമായ മാറ്റം അനിവാര്യമെന്നും അഗ്നിപഥ് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌ അജിത് ഡോവലും പറഞ്ഞു. അതേസമയം കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റ് തുടരുകയാണ്.

Eng­lish sum­ma­ry; Agneepath: Cen­ter reit­er­ates that there is no going back

You may also like this video;

Exit mobile version