ആണവശേഷിയുള്ള ഭൂഖണ്ഡാന്തര അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയം. 5,000 കിലോമീറ്ററിന് അപ്പുറത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കുന്ന മിസൈലാണിത്. ഒഡിഷയിലെ അബ്ദുൽകലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. 5400 കിലോമീറ്ററിന് അപ്പുറത്തുള്ള ലക്ഷ്യം ഭേദിക്കാൻ പരീക്ഷണത്തിൽ സാധിച്ചു. ആവശ്യമെങ്കില്‍ അഗ്നി-5ന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുള്ള ശേഷി തെളിഞ്ഞുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. മിസൈലിലെ പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. നേരത്തേയുള്ളതിനേക്കാള്‍ ഭാരം കുറഞ്ഞ ഉപകരണമാണ് മിസൈലില്‍ ഘടിപ്പിച്ചത്.
വടക്കുകിഴക്കന്‍ മേഖലയില്‍ മിസോറം തലസ്ഥാനമായ ഐസ്‌വാളിന് മുകളിലാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നാണ് സൂചന. അരുണാചലിലെ തവാങ്ങില്‍ ചൈന അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ കൂടിയാണ് പരീക്ഷണം. നേരത്തേ തീരുമാനിച്ചതിനേക്കാൾ മുമ്പെയാണ് പുതിയ പരീക്ഷണം. 2012 മുതൽ ഇതുവരെ ഒമ്പത് പ്രാവശ്യം പരീക്ഷണം നടത്തി.
English Summary:agni‑5 missile launch success
You may also like this video