4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള അഗ്നി-നാല് ആണവ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്നലെ വൈകിട്ട് 7.30നാണ് മിസൈൽ പരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അഗ്നി-നാല് അഗ്നി പരമ്പരയിലെ നാലാമത്തേതാണ്. വിക്ഷേപണം സമ്പൂർണ വിജയമായിരുന്നുവെന്നും ഇത് രാജ്യത്തിന്റെ സൈനിക ശേഷിയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം, 1000 മുതൽ 2000 കിലോമീറ്റർ വരെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ള തന്ത്രപ്രധാനമായ അഗ്നി പ്രൈം ആണവ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
English Summary:Agni-four nuclear missile successfully
You may also like this video