Site iconSite icon Janayugom Online

അഗ്നിപഥ്: ബിജെപി നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു

BJPBJP

ബിഹാറില്‍ ബിജെപിയുടെ പത്ത് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വൈ കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോ.സഞ്ജയ് ജയ്സ്വാള്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ തര്‍ക്കിഷോര്‍ പ്രസാദ്, രേണുദേവി, ദര്‍ഭംഗ എംപി ഗോപാല്‍ ജി ഠാക്കൂര്‍, അരാരിയ എംപി പ്രദീപ് സിങ്, കിഷന്‍ഗഞ്ച്എംഎല്‍എ ദിലീപ് ജയ്സ്വാള്‍, കതിഹാര്‍ എംഎല്‍എ അശോക് അഗര്‍വാള്‍, പറ്റ്ന ദിഘ എംഎല്‍എ സഞ്ജീവ് എന്നിവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. സഞ്ജയ് ജയ്‌സ്വാളിന്റെയും ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും വസതിക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതേ തുടർന്നാണ് ഇവര്‍ക്ക് പ്രത്യേക സുരക്ഷ അനുവദിച്ചത്.

Eng­lish Sum­ma­ry: Agni­path: Y cat­e­go­ry secu­ri­ty of BJP lead­ers withdrawn

You may like this video also

YouTube video player
Exit mobile version