Site iconSite icon Janayugom Online

ബിഎസ്എഫിലെ അഗ്നിവീര്‍ സംവരണം ഉയര്‍ത്തി

ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്സ് (ബിഎസ്എഫ്) കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റില്‍ അഗ്നിവീറുകളുടെ സംവരണം ഉയര്‍ത്തി. 10ല്‍ നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു.
നേരത്തെ കേന്ദ്രസായുധ സേനയിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് മുന്‍ അഗ്നിവീറുകള്‍ 10% സംവരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബിഎസ്എഫില്‍ മാത്രമാണ് സംവരണം ഉയര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് സേനകളില്‍ സംവരണം ഉയര്‍ത്തുന്നത് സംബന്ധിച്ച വാര്‍ത്തകളില്ല. നിലവിലെ നിയമങ്ങളനുസരിച്ച് അഗ്നിവീറുകള്‍ക്ക് കായികക്ഷമതാ പരീക്ഷ പാസാകേണ്ടതില്ല. എന്നാല്‍ എഴുത്തുപരീക്ഷ വിജയിക്കേണ്ടതായുണ്ട്. ബിഎസ്എഫും ഇന്ത്യന്‍ സൈന്യവുമാണ് അന്താരാഷ്ട്ര അതിര്‍‍ത്തിക്കും യഥാര്‍ത്ഥ നിയന്ത്രണ സേനയ്ക്കും സമീപം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.

Exit mobile version