ആഗ്രയിൽ മുസ്ലീം യുവാക്കളെ കുടുക്കാൻ പശുവിനെ അറുത്ത സംഭവത്തില്‍ ഹിന്ദുമഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ടിനെയും കൂട്ടാളികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‍വാര, ബ്രജേഷ് ഭഡോരിയ, സൗരഭ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 30നാണ് പശുവിനെ അറുത്തത്. മുസ്‍ലിം യുവാക്കളെ കേസിൽ കുടുക്കുന്നതിനായാണ് ഇവർ പശുവിനെ അറുത്തതെന്ന് യുപി പൊലീസ് കണ്ടെത്തിയിരുന്നു.
ശത്രുതയുള്ള നാല് പേരെ കുടുക്കുന്നതിനായാണ് ഇവർ പശുവിനെ അറുത്തതെന്ന് ചാട്ട എസിപി രാകേഷ് കുമാർ സിങ് പറഞ്ഞു.
ആഗ്രയിലെ ഗൗതം ബുദ്ധനഗറിൽ പശുവിനെ അറുത്തുവെന്ന് കാണിച്ച് ഹിന്ദുമഹാസഭയാണ് ആദ്യം പരാതി നൽകിയത്. ജിതേന്ദ്ര കുശ്‍വാരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് മുസ്‍ലിം യുവാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരല്ല പ്രതികളെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുമഹാസഭ നേതാവിനേയും പരാതിക്കാരനടക്കമുള്ള കൂട്ടാളികളേയും പിടികൂടുകയായിരുന്നു.
English Summary: Agra cow slaughter case: Four Hindu Mahasabha members arrested for falsely implicating Muslims
You may also like this video