Site iconSite icon Janayugom Online

കാർഷിക കടാശ്വാസം; കർഷകർക്ക് വായ്പാ ഇളവിനായി അപേക്ഷിക്കാനുള്ള തീയതി രണ്ടു വർഷത്തേക്ക് കൂടി നീട്ടിയെന്ന് കൃഷിമന്ത്രി

P PrasadP Prasad

സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്ത വായ്പകൾക്ക് കാർഷിക കടാശ്വാസ കമ്മീഷൻ മുഖേന ഇളവിനായി അപേക്ഷിക്കാനുള്ള തീയതി രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിൽ കർഷകർക്ക് 2014 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2018 ഓഗസ്റ്റ് 31 വരെയും സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകൾക്ക് കർഷക കടാശ്വാസ കമ്മീഷൻ മുഖേന പരമാവധി രണ്ടു ലക്ഷം രൂപ വരെയായിരുന്നു നിലവിൽ കടാശ്വാസം അനുവദിച്ചിരുന്നത്. മേൽ തീയതികൾ യഥാക്രമം രണ്ട് വർഷത്തേക്ക് കൂടി നീട്ടിയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ഓഗസ്റ്റ് 31 വരെയുമുള്ള വായ്പകൾക്ക് കടാശ്വാസകമ്മീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Agri­cul­tur­al debt relief; The Agri­cul­ture Min­is­ter has extend­ed the date for farm­ers to apply for loan waivers for anoth­er two years

You may like this video also

Exit mobile version