Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകത്തൊഴിലാളി പ്രതിഷേധമിരമ്പി

ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് ഭരണഘടനാപരമായ തൊഴിലവകാശം ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും തൊഴിലാളി വിരുദ്ധ ലേബർകോഡുകൾക്കെതിരെയും കര്‍ഷകത്തൊഴിലാളികളുടെ പ്രതിഷേധം.
ദേശീയതലത്തിൽ കർഷക തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് ബികെഎംയുവും കെഎസ്‌കെടിയുവും സംയുക്തമായി പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണയും സംഘടിപ്പിച്ചു. 

കൊല്ലത്ത് ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാറും കാസർകോട് സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് പി കെ കൃഷ്ണനും കണ്ണൂരിൽ വി ശിവദാസന്‍ എംപിയും ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരത്ത് കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

Exit mobile version