Site iconSite icon Janayugom Online

ആരോഗ്യ സംരക്ഷണത്തിന് കൃഷി വ്യാപനം അനിവാര്യം: മന്ത്രി പി പ്രസാദ്

PrasadPrasad

സാധ്യമാകുന്നിടത്തോളം കൃഷി നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ എല്ലാവരും മുൻകൈയെടുക്കണമെന്ന് മന്ത്രി പി പ്രസാദ്. കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏരൂർ പാം വ്യൂ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണത്തിൽ കൂണിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുൻനിർത്തി ഉല്പന്ന വൈവിധ്യവൽക്കരണവും മൂല്യവർധിത ഉല്പന്ന നിർമ്മാണവും ഉറപ്പാക്കണം. കൂണിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണ സർക്കാർ നൽകിവരികയാണ്. 

കൂൺ കൃഷി പരിശീലിപ്പിക്കുന്നത് പോലെ അതിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പാക്കേജിങ് സംവിധാനത്തിലും ഉന്നത നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കും. സംസ്ഥാനത്ത് 14 ഇടങ്ങളിൽ കേരള ഗ്രോ സ്റ്റോളുകൾ തുറക്കുന്നത് പരിഗണനയിലാണ്. കാർഷിക ഉല്പന്ന പ്രദർശനം വിപുലമായി നടത്താനും ഉദ്ദേശിക്കുന്നു. കാർഷിക സംരംഭകർക്ക് പ്രോത്സാഹനം ആകുന്ന വിധം ഡിപിആർ ക്ലിനിക് പുനലൂരിൽ നടത്തും. ഓയിൽ പാമിന്റെ ആധുനീകരണ- വികസന പരിപാടികൾക്ക് മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, ഓയിൽപാം ഇന്ത്യ ചെയർമാൻ ആര്‍ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, മികവു പുലർത്തിയ കൂൺ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Agri­cul­ture expan­sion is essen­tial for health­care: Min­is­ter P Prasad

You may also like this video

Exit mobile version