കാർഷിക മേഖലയ്ക്ക് ഈ ബജറ്റിൽ മുന്തിയ പരിഗണനയാണ് ലഭിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ശൂരനാട് വടക്ക് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവവും കർഷകർക്ക് നൽകിയ ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയ്ക്ക് സംസ്ഥാന സർക്കാർ വലിയ സഹായമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി ആയിരത്തി എഴുന്നൂറ് കോടി രൂപയണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ നെല്ല് ഉൽപ്പാദനത്തിനായി മാത്രം 90.68 കോടി രൂപാ മാറ്റി വച്ചിട്ടുണ്ട്. ഒരിഞ്ച് ഭൂമി പോലും തരിശ് കിടക്കാതെ മുഴുവൻ ഭൂമിയും കൃഷിയ്ക്ക് ഉപയുക്തമാക്കുന്നതിനും ഇതുവഴി കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രന്ഥശാല പ്രസിഡന്റ് സൂരജ്. എം എസ് അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല സെക്രട്ടറി ഹരിഗോവിന്ദ് ബി സ്വാഗതം ആശംസിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈ വിജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പ്രദീപ്, എസ്.സൗമ്യ , ബ്ലസ്സൻ പാപ്പച്ചൻ, ദിലീപ്, കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി സി മോഹനൻ,കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം
മനു വി കുറുപ്പ് , നെടിയപാടം എല സമിതി പ്രസിഡന്റ് മഠത്തിൽ രഘു, നെടിയപാടം ഏല സമിതി സെക്രട്ടറി ബി രാജേന്ദ്രൻ, പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ അനിതാ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഗ്രീഷ്മ ഗോപൻ നന്ദി പറഞ്ഞു.
English Summary: Agriculture sector given priority in budget: Chittayam Gopakumar
You may also like this video