Site iconSite icon Janayugom Online

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവരില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലുള്ള 242 പേരും മരിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. മകളെ കാണാനായിട്ട് ലണ്ടനിലേക്ക് യാത്ര തിരിച്ചതായിരുന്നു അദ്ദേഹം. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റതായാണ് ആദ്യം പുറത്ത് വന്ന വിവരം. 69‑കാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.

230 യാത്രികരും 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. പ്രധാനമന്ത്രി നരേന്ദ്ര മോഡ അപകടത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്തി. ആഭന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു. എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചു.

Exit mobile version