അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസില്‍ 49 പേര്‍ കുറ്റക്കാര്‍. 56 പേരുടെ മരണത്തിന് കാരണമായ 2008ലെ സ്ഫോടനത്തില്‍ 28 പേരെ വിചാരണ കോടതി വെറുതെവിട്ടു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 49 പേരുടെ ശിക്ഷ നാളെ വിധിക്കും.
13 വര്‍ഷം നീണ്ട വിചാരണകള്‍ക്കൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടന കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. 77 പ്രതികളായിരുന്നു കേസില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. 2008 ജൂലൈ 21നാണ് അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 200റോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
English Summary:Ahmedabad bomb blast case: 49 convicted
You may also like this video