Site iconSite icon Janayugom Online

അഹമ്മദാബാദ് വിമാനാപകടത്തില്‍ അന്വേഷണം വേണം; ക്യാപ്റ്റൻ സുമീതിന്റെ പിതാവ് സുപ്രീംകോടതിയില്‍

അഹമ്മദാബാദ് വിമാന അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയില്‍. അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ഒരു സമിതി രൂപീകരിച്ച് അന്വേഷണം വേണമെന്നാണ്  പുഷ്‌കരാജ് സബർവാളിന്റെ ആവശ്യം.

ദീപാവലി അവധിക്കുശേഷമായിരിക്കും കോടതി ഹര്‍ജി പരിഗണിക്കും. നിലവില്‍ പുരോഗമിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിസഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കണമെന്നും പുഷ്കരാജ് സബര്‍വാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരണപ്പെട്ട പൈലറ്റുമാരെ പഴിചാരിക്കൊണ്ട് സമൂഹമാധ്യമങ്ങലില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ഇതിനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ചോര്‍ന്നതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പൈലറ്റുമാരുടെ വീഴ്ചയാണ് അപകടകാരണമെന്നാണ്  സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്.

Exit mobile version