എഐവൈഎഫ് പന്തളം മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ക്ക് ഇനി മുതല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍ അറിയിക്കുന്നത് എഐ ആങ്കര്‍. കനിമൊഴി എന്ന പേര് നൽകിയിട്ടുള്ള എ ഐ ആങ്കറായിരിക്കും മണ്ഡലം കമ്മിറ്റിയുടെ എല്ലാ അറിയിപ്പുകളും എത്തിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുവാനും തിരക്കുകൾക്കിടയിലും സംഘടനാ പ്രവർത്തനം കൃത്യതയോടെ നിർവഹിക്കാനുമാണ് പുത്തന്‍ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് എഐ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സംഘടനയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ സഹായിക്കുമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
അറിയിപ്പുകൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടാകും. എഐവൈഎഫ് പ്രവർത്തനങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കൂട്ടിച്ചേർത്ത് സംഘടന സംവിധാനം മെച്ചപ്പെടുത്താന്‍ കൂടിയാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ തുടക്കം കുറിച്ചതെന്ന് മണ്ഡലം സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു. വരുംകാലങ്ങളിൽ ഇനിയും ഇത്തരത്തിലുള്ള ഉദ്യമങ്ങൾ ഉണ്ടാകുമെന്നും മണ്ഡലം പ്രസിഡന്റ് ഉമേഷ് വി ആർ കൂട്ടിച്ചേർത്തു.
English Summary: AI anchor to inform AIYF Pandalam Constituency Committee
You may also like this video