റോഡില്‍ നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്ള ക്യാമറകള്‍ സ്ഥാപിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. 235 കോടി രൂപ മുടക്കി സംസ്ഥാനത്തെ എല്ലാ പ്രധാന പാതകളിലുമായി 726 എഐ ക്യാമറകളാണ് സ്ഥാപിക്കുന്നത്.
നിലവില്‍ പാതകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വേഗത മാത്രം നീരിക്ഷിക്കുന്നവയാണെങ്കില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനത്തോടുകൂടിയുള്ള പുതിയ ക്യാമറകള്‍ എല്ലാ മോട്ടോര്‍ വാഹന നിയമന ലംഘനങ്ങളും കയ്യോടെ പിടികൂടും.
വാഹനങ്ങളിലെ മോഡിഫിക്കേഷന്‍സ്, ഇരുചക്രവാഹനത്തിലെ രണ്ടുപേരും ഹെല്‍മെറ്റ് ഉപയോഗിക്കാതെ ഇരിക്കുക, കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, അമിത വേഗത, അപകടരമായ രീതിയില്‍ ഓടിക്കുക ഇത്തരത്തിലുള്ള ഏത് നിയമലംഘനവും ഈ ക്യാമറയിലെ വിഷ്യല്‍ പ്രൊസസിങ്ങ് യൂണിറ്റ് കൃത്യമായി നിരീക്ഷിച്ച് വാഹനത്തിന്റെ നമ്പറിലെ വിവരങ്ങളും, ഓടിക്കുന്ന ആളുടെ ചിത്രം ഉള്‍പ്പെടെ നിയമ ലംഘനം നടത്തിയതിന്റെ മൊത്തം വിവരങ്ങളും എംവിഡിയുടെ കണ്‍ട്രോള്‍ റൂമുകളിലെ സെര്‍വറിലേക്ക് അയക്കും.
പുറകെ നിയമലംഘനം നടത്തിയ ആളുകള്‍ക്കുള്ള ശിക്ഷ നടപടികള്‍ക്കുള്ള നോട്ടീസ് നേരിട്ട് വീടുകളിലും എത്തും. ആരുടെയും സഹായമില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കാൻ കഴിയുന്നവയാണ് എഐ ക്യാമറകള്‍. സിഗ്നലുകള്‍ക്കും പ്രധാന പാതകള്‍ക്കും പുറമെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളില്‍ നാല് ക്യാമറകള്‍ വീതം സ്ഥാപിക്കും. ഇന്ത്യയില്‍ പ്രധാന നഗരങ്ങളില്‍ എഐ ക്യാമറ സംവിധാനം നിലവിലുണ്ട്.
English Summary; AI cameras for vehicle inspection
You may also like this video