ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി കൗശൽ ഷാ എന്നയാളാണെന്ന് പൊലീസിനു സൂചന ലഭിച്ചു.
ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണനെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ ഗോവയിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. സൈബർ പൊലീസ് ഉടൻതന്നെ കൗശൽ ഷായെ തേടി ഗുജറാത്തിലേക്ക് പുറപ്പെടും. കൗശൽ ഷായുടെ ഫോൺ പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞ ദിവസം കൗശൽ ഷായുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അഹമ്മദാബാദ് ആയിരുന്നു. പിന്നീട് കുറേ നേരത്തേക്ക് ഫോൺപ്രവര്ത്തനരഹിതമായി. ഇടയ്ക്ക് ഫോൺ ഓണാക്കി. പിന്നീട് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മുംബൈ എന്നാണ് വ്യക്തമായത്.
സൈബർ പൊലീസ് കൗശൽ ഷായുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തട്ടിയെടുത്ത 40,000 രൂപ അവസാനമായി ഗോവയിലെ ഒരു ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് കൗശൽ ഷാ നിക്ഷേപിച്ചത്. ഈ പണം പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തിരുന്നു.
English Summary: AI fraud; Cyber police to Gujarat against the accused
You may also like this video