Site icon Janayugom Online

എഐസിസി സെക്രട്ടറി രാജിവച്ച് തൃണമൂലിലേക്ക്

ഒരു കോണ്‍ഗ്രസ് നേതാവുകൂടി തൃണമൂലിലേക്ക്. എഐസിസി സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ മൈനുള്‍ ഹഖ് ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. നാളെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഫറക്ക മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ നിയമസഭാംഗമായിരുന്ന മൈനുള്‍ ഹഖ്, ഝാര്‍ഖണ്ഡിലെയും നേരത്തെ ജമ്മു കശ്മീരിലെയും നിരീക്ഷകനായി ചുമതല വഹിച്ചിട്ടുണ്ട്. 

കഴിഞ്ഞമാസം, കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. എംഎല്‍എയും എംപിയുമായിരുന്ന സുഷ്മിത ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു.
ENGLISH SUMMARY;AICC sec­re­tary resigns, joins Trinamool
YOU MAY ALSO LIKE THIS VIDEO;

Exit mobile version