Site icon Janayugom Online

കേരളത്തിന് എയിംസ്; ആവശ്യത്തിന് അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തത്വത്തില്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കേരളം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ ഒരിടത്ത് എയിംസ് യാഥാര്‍ഥ്യമാകും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാനാണ് തീരുമാനം.

കേന്ദ്ര ധനകാര്യ മന്ത്രാലയം അതിന്റെ തുടര്‍നടപടികളിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കെ മുരളീധരന്‍ എംപി ചട്ടം 377 പ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ആയി നല്‍കിയ കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തുമെന്ന പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു. കേന്ദ്രം നിര്‍ദേശിച്ച പ്രകാരം കേരളം ചൂണ്ടിക്കാട്ടിയ നാല് സ്ഥലങ്ങളില്‍ ഒരിടത്ത് എയിംസ് യാഥാര്‍ത്ഥ്യമാക്കാനാകും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം കൂടി ലഭിച്ചാല്‍ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് പ്രതീക്ഷയാകും.

Eng­lish sum­ma­ry; AIIMS for Kerala

You may also like this video;

Exit mobile version