കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് കിനാലൂരിലെ ഭൂമിയിൽ സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചു വേണം പഠനം നടത്താൻ. ഈ ഭൂമി എയിംസ് സ്ഥാപിക്കാനുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യ‑കുടുംബക്ഷേമ മന്ത്രാലയം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 25നകം ഇക്കാര്യം രേഖാമൂലം അറിയിക്കണം. കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
കേരളത്തിൽ എയിംസ്; സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം: ഹൈക്കോടതി

