വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയ ഡയക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നടപടിക്കെതിരെ എയര്‍ ഇന്ത്യ.
നവംബര്‍ 25ന് നടന്ന സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം പിഴയിടുകയും ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തെയ്ക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.
വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നത് മാത്രമായി ഈ വിഷയത്തെ കാണണമെന്നും പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വിഷയത്തെ വളരെ സൗമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചതെന്നും എയര്‍ ഇന്ത്യ പറഞ്ഞു. ഡിജിസിഎ നടപടിക്കെതിരെ അപ്പീല്‍ പോകുന്നതിന് പൈലറ്റിന് പിന്തുണ നല്‍കുമെന്നും എയര്‍ ഇന്ത്യ പറഞ്ഞു.
English Summary: Air India against cancellation of pilot’s license
You may also like this video