Site iconSite icon Janayugom Online

എയര്‍ ഇന്ത്യ വാങ്ങുന്നത് 840 വിമാനങ്ങള്‍

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ വിമാന വാങ്ങല്‍ ചരിത്രത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാർ 840 വിമാനങ്ങളുടേതായി ഉയരും. ഫ്രാൻസിന്റെ എയർബസ്, അമേരിക്കയുടെ ബോയിങ് എന്നീ കമ്പനികളിൽ നിന്നായി 470 വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ വാങ്ങുന്നത്. അതേസമയം പത്ത് വർഷത്തിനുള്ളിൽ 370 അധിക വിമാനങ്ങള്‍കൂടി വാങ്ങാനുള്ള അവസരമുള്ളതിനാൽ നിലവിലെ കരാർ വീണ്ടും ഉയരുമെന്ന് എയർലൈനിന്റെ ചീഫ് കൊമേഴ്‌സ്യൽ ആന്റ് ട്രാൻസ്‌ഫോർമേഷൻ ഓഫിസർ (സിസിടിഒ) നിപുൺ അഗർവാൾ അറിയിച്ചു.

എയർബസിൽ നിന്നും 250ഉം ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളുമാണ് എയർ ഇന്ത്യ വാങ്ങുന്നത്. ടാറ്റ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വിമാന ഓര്‍ഡറാണിത്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാന ഓര്‍ഡര്‍ നല്‍കുന്നത്. ഇതില്‍ 40 എണ്ണം എ350 വിമാനങ്ങളാണ്. 16 മണിക്കൂറിലേറെ പറക്കുന്ന റൂട്ടിലാകും ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഈ ഇരട്ട എന്‍ജിന്‍ ജെറ്റ് വിമാനം രണ്ടു വകഭേദങ്ങളിലാണ് വരുന്നത്. എ350–900 മോഡല്‍ 350 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ്. എ350‑1000ന് 410 യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കും.

Eng­lish Sum­ma­ry: air india buys 840 planes
You may also like this video

Exit mobile version