Site iconSite icon Janayugom Online

നിരവധി അന്താരാഷ്ട്ര , ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

നിരവധി അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ, അറ്റകുറ്റപ്പണികള്‍ , മോശം കാലാവസ്ഥ , വ്യോമപാത നിയന്ത്രണങ്ങള്‍ എന്നിവയെ തുര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കുന്നകെന്ന് എയര്‍ലൈന്‍ അറിയിച്ചു.ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള AI906, ഡൽഹിയിൽ നിന്ന് മെൽബണിലേക്കുള്ള AI308, മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള AI309, ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള AI2204, പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള AI874 എന്നീ അന്താരാഷ്ട്ര സർവീസുകളാണ് റാദ്ദാക്കിയത്. 

അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള AI456, ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്കുള്ള AI-2872, ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുള്ള AI571 എന്നിവയാണ് റദ്ദാക്കിയ ആഭ്യന്തര സർവീസുകൾ. യാത്രാ തടസം നേരിട്ടവർക്ക് എയർലൈൻ മുഴുവൻ പണവും റീഫണ്ട് ചെയ്യുകയോ, അല്ലെങ്കിൽ യാത്രാ ടിക്കറ്റ് സൗജന്യമായി മറ്റൊരു വിമാനത്തിൽ പുതുക്കി നൽകുകയോ ചെയ്യും. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് airindia.com/in/en/manage/flight-status.htmഎന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

2025 ജൂൺ 21 മുതൽ ജൂലൈ 15 വരെ വിവിധ അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് റൂട്ടുകളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചിരുന്നു.

Exit mobile version