മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള യാത്രാനിരക്ക് ഇളവുകള്‍ എയര്‍ ഇന്ത്യ പകുതിയാക്കി കുറച്ചു. തീരുമാനം സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന നിരക്കുകളില്‍ 25 ശതമാനം ഇളവാകും ലഭിക്കുക. നേരത്തേ 50 ശതമാനം വരെ ഇളവുകള്‍ അനുവദിച്ചിരുന്നു. സായുധ, അര്‍ധ സൈനിക സേനകള്‍, യുദ്ധ- വികലാംഗരായ ഉദ്യോഗസ്ഥര്‍, ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചവര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ എന്നിങ്ങനെയുള്ള യാത്രക്കാര്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ തുടരും.
മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിലെ വെട്ടിച്ചുരുക്കലുകള്‍ക്കു ശേഷവും, മറ്റ് സ്വകാര്യ എയര്‍ലൈനുകളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും അടിസ്ഥാന നിരക്കുകളില്‍ എയര്‍ ഇന്ത്യ നല്‍കുന്ന കിഴിവ് ഏകദേശം ഇരട്ടിയോളം വരുമെന്നും കമ്പനി വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നീ എയർലൈൻസുകളെ ലയിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ഇളവുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 27നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
english summary; Air India cuts concessions for students and senior citizens
you may also like this video;