അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐഎക്‌സ് 348 വിമാനത്തിലാണ് 1000 അടി ഉയരത്തില്‍ എത്തിയതോടെ എഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
English Summary: air india express airturn back due to flame at flight engine
You may also like this video