യാത്രക്കാർക്കായി എക്കാലത്തെയും വലിയ ‘എക്സ്പ്രസ് മോർ സെയിൽ’ (Xpress More Sale) പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അറുപതിലധികം സ്ഥലങ്ങളിലേക്ക് 50 ലക്ഷം സീറ്റുകളാണ് ഈ ഓഫറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ആഭ്യന്തര യാത്രകൾ ‘ലൈറ്റ് ഫെയർ’ (Lite fares) പ്രകാരം വെറും 1,550 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ 6,510 രൂപ മുതൽ ആരംഭിക്കുന്നു. ഈ സെയിൽ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനുള്ള അവസരം (1 FREE date change) ലഭിക്കും.
2026 ഫെബ്രുവരി 1 മുതൽ airindiaexpress.com വഴിയോ എയർ ഇന്ത്യ എക്സ്പ്രസ് (AIX) മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്നവർക്ക് ‘സീറോ കൺവീനിയൻസ് ഫീ’ (Zero Convenience Fee) ആനുകൂല്യവും പ്രത്യേക മെമ്പർ ആനുകൂല്യങ്ങളും ലഭിക്കും. ഫെബ്രുവരി 2 മുതൽ എല്ലാ ബുക്കിംഗ് ചാനലുകളിലൂടെയും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ശ്രദ്ധിക്കേണ്ടത്. 2026 ഫെബ്രുവരി 11 മുതൽ 2026 ഡിസംബർ 31 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഇത്തരത്തിൽ പ്രമോഷനുകൾ എയർ ഇന്ത്യഎക്സ്പ്രസ് പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രവാസികൾക്ക് സ്കൂൾ അവധികാലം മുൻകൂട്ടി പ്ലാൻ ചെയ്യാൻ ഇത് സഹായകരമാകും.

