1 February 2026, Sunday

Related news

February 1, 2026
February 1, 2026
January 29, 2026
January 29, 2026
January 28, 2026
January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘എക്സ്പ്രസ് മോർ സെയിൽ’ പ്രഖ്യാപിച്ചു

Janayugom Webdesk
കൊച്ചി
February 1, 2026 7:56 am

യാത്രക്കാർക്കായി എക്കാലത്തെയും വലിയ ‘എക്സ്പ്രസ് മോർ സെയിൽ’ (Xpress More Sale) പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അറുപതിലധികം സ്ഥലങ്ങളിലേക്ക് 50 ലക്ഷം സീറ്റുകളാണ് ഈ ഓഫറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ആഭ്യന്തര യാത്രകൾ ‘ലൈറ്റ് ഫെയർ’ (Lite fares) പ്രകാരം വെറും 1,550 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ 6,510 രൂപ മുതൽ ആരംഭിക്കുന്നു. ഈ സെയിൽ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനുള്ള അവസരം (1 FREE date change) ലഭിക്കും.

2026 ഫെബ്രുവരി 1 മുതൽ airindiaexpress.com വഴിയോ എയർ ഇന്ത്യ എക്സ്പ്രസ് (AIX) മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്നവർക്ക് ‘സീറോ കൺവീനിയൻസ് ഫീ’ (Zero Con­ve­nience Fee) ആനുകൂല്യവും പ്രത്യേക മെമ്പർ ആനുകൂല്യങ്ങളും ലഭിക്കും. ഫെബ്രുവരി 2 മുതൽ എല്ലാ ബുക്കിംഗ് ചാനലുകളിലൂടെയും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ശ്രദ്ധിക്കേണ്ടത്. 2026 ഫെബ്രുവരി 11 മുതൽ 2026 ഡിസംബർ 31 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഇത്തരത്തിൽ പ്രമോഷനുകൾ എയർ ഇന്ത്യഎക്സ്പ്രസ് പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രവാസികൾക്ക് സ്കൂൾ അവധികാലം മുൻകൂട്ടി പ്ലാൻ ചെയ്യാൻ ഇത് സഹായകരമാകും.

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.