ബുധനാഴ്ച രാത്രി 10.20 ന് ദമ്മാമിൽ നിന്ന് മംഗളുരുവിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി.അടുത്ത സർവിസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈമാറാതെയും, ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കാതെയും നൂറുകണക്കിന് യാത്രക്കാരെ എയർ ഇന്ത്യ വലച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി വൈകിയും വിമാനം പുറപ്പെടുന്നതിനെക്കുറിച്ച് അറിവ് ലഭിക്കാത്തതിനാൽ യാത്രക്കാർ ദേഷ്യപ്പെട്ടു. ബഹളംവെച്ച യാത്രക്കാരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ അധികൃതർ കൈമലർത്തുകയാണ്. ദമ്മാം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മംഗളൂരു അദാനി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് ബുധനാഴ്ച രാവും വ്യാഴാഴ്ച പകലും ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരോട് ഒരു തരത്തിലുള്ള മാന്യത കാണിക്കാനും എയർ ഇന്ത്യ അധികൃതർ തയാറായില്ല. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 10.20ന് ദമ്മാം വിടേണ്ട എക്സ്പ്രസിൽ കയറാൻ തയാറായി വന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയ അറിയിപ്പാണ് അർധരാത്രി എതിരേറ്റത്. വ്യാഴാഴ്ച രാവിലെ 11ന് പുറപ്പെടും എന്നും പറഞ്ഞു.
വ്യാഴാഴ്ച യാഥാ സമയം വിമാനത്തിൽ കയറ്റിയ യാത്രക്കാരെ അരമണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കി.സാങ്കേതിക തകരാർ പരിഹരിച്ച് എപ്പോൾ വിമാനം പുറപ്പെടുമെന്ന് അധികൃതർക്ക് പറയാൻ കഴിയാത്തതാണ് യാത്രക്കാരെ ഏറെ കുഴക്കിയത്. സ്ത്രീകൾ, കുട്ടികൾ,വയോധികർ ഉൾപ്പെട്ട യാത്രക്കാർക്ക് ആഹാരമോ മറ്റു സൗകര്യങ്ങളോ വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് പരാതിയുയര്ന്നു. എന്നാൽ പെട്ടന്ന് തകരാർ പരിഹരിച്ച് വിമാനം പുറപ്പെടാനാകുമെന്ന ധാരണയിലാണ് യാത്രക്കാരെ ഹോട്ടൽ മുറികളിലേക്ക് മാറ്റാതിരുന്നതെന്ന് എയർ ഇന്ത്യ ജീവനക്കാരൻ പറഞ്ഞു. അതേ സമയം സർവിസ് റദ്ദ് ചെയ്തതിനെക്കുറിച്ച് വിശദീകരിക്കാൻ മാനേജർ മാർ ആരും തയാറായില്ല. മംഗളുരുവിൽനിന്ന് രാത്രി 7.20ന് പുറപ്പെട്ട് സൗദിയിൽ രാത്രി 9ന് എത്തിച്ചേരേണ്ട വിമാനം പിറ്റേന്ന് രാവിലെയാണ് ദമ്മാമിൽ എത്തിയത്.
English Summary:Air India Express pulling passengers; Dammam Mangaluru flight cancelled
You may also like this video