Site iconSite icon Janayugom Online

മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം പറന്നത് യാത്രക്കാരുടെ ലഗേജ് ഇല്ലാതെ;

എയർ ഇന്ത്യ വിമാനം മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയില്‍ 40 ഓളം യാത്രക്കാരുടെ ലഗേജുകൾ മുംബൈ വിമാനത്താവളത്തിൽ തന്നെ മറന്നുവച്ചതായി പരാതി. 

തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട എഐ 2677 വിമാനത്തിലാണ് സംഭവം. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു. വിമാനം നേരത്തെ എത്തിയതിലുള്ള സന്തോഷത്തിലായിരുന്ന യാത്രക്കാർ ലഗേജ് ലഭിക്കുന്ന ഇടത്തെത്തിയപ്പോഴാണ് തങ്ങളുടെ ബാഗുകൾ വിമാനത്തിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.

ഒരു മുഴുവൻ കാർഗോ കണ്ടെയ്നറും വിമാനത്തിൽ കയറ്റാൻ വിട്ടുപോയതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകൾ മൂലമാണ് ബാഗുകൾ മുംബൈയിൽ തന്നെ ഇരിക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ യാത്രക്കാരെ അറിയിച്ചെങ്കിലും, തകരാറിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകാൻ അധികൃതർ തയ്യാറായില്ല.സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version