Site iconSite icon Janayugom Online

റണ്‍വേയിലൂടെ മുന്നോട്ടു നീങ്ങിയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി

റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങിയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി.ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം 5:30‑നായിരുന്നു വിമാനം പുറപ്പേടേണ്ടിയിരുന്നത്. 

എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ(എസ്ഒപി) പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച എയർ ഇന്ത്യ വിമാനം ലാൻഡിങിനിടയിൽ റൺവേയിൽനിന്നു തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം.

അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ കണ്ടെത്തിയ അഞ്ച് സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയ്ക്ക് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

Exit mobile version