റഷ്യൻ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രെയ്നിൽ വ്യോമാതിർത്തി അടച്ചു. യുക്രയ്നിൽ നിന്ന് ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ പുറപ്പെട്ട എയർ ഇന്ത്യയുടെ എ11947 വിമാനം തിരികെ ഡൽഹിയിലേക്ക് മടങ്ങി.
ഡൽഹിയിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാക് അതിർത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ് യുക്രെയ്ൻ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചത്. ഇതോടെ ഇറാനിൽ നിന്നും വിമാനം തിരികെ ഡൽഹിയിലേക്ക് മടങ്ങി.
റഷ്യയിൽ നിന്നു യുദ്ധഭീതി ഉയർന്നപ്പോൾ തന്നെ ഇന്ത്യക്കാർക്ക് യുക്രെയ്നിൽ നിന്ന് മടങ്ങാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. വിദ്യാർത്ഥികൾ അടക്കമുള്ളവരോട് മടങ്ങണമെന്ന് തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങൾ വരെ സർവകലാശാലകളുമായി കൂടിയാലോചിക്കുന്നുണ്ടെന്നും എംബസി അധികൃതർ അറിയിച്ചിരുന്നു.
സൈനിക കേന്ദ്രങ്ങൾ മാത്രമേ ലക്ഷ്യം വെക്കൂ എന്നാണ് റഷ്യ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്നിലെ ജനങ്ങളെയോ വിദേശികളെയോ ആക്രമിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
english summary;Air India Flight Returns To Delhi As Ukraine Closes Airspace
you may also like this video;