Site iconSite icon Janayugom Online

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി

കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി. എയർ ഇന്ത്യയുടെ എഐ 2744 എ 320 വിമാനമാണ് കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തെന്നിമാറിയത്. ലാൻഡ് ചെയ്യുന്നതിനിടെ മൂന്നു ടയറുകൾ തകർന്നതായും വിമാനത്തിന്റെ ഒരു എ‍ൻജിന് കേടുപാടുകൾ സംഭവിച്ചതായും സൂചനയുണ്ട്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 

വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ലാൻഡിംഗിനിടെയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്നാണ് നിഗമനമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത റൺവേക്ക് കേടുപാടുകൾ സംഭവിച്ചതായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള (സി‌എസ്‌എം‌ഐ‌എ) വക്താവും അറിയിച്ചു. 

Exit mobile version