Site iconSite icon Janayugom Online

തിരുവനന്തപുരം-മസ്കറ്റ് എയർ ഇന്ത്യ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എയർ ഇന്ത്യ‑മസ്കറ്റ് വിമാനം റദ്ദാക്കിയതിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. 7.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടുന്നതിന്‍റെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ടിക്കറ്റുകൾ 17ലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കമുള്ളവരാണ് യാത്രക്കാരില്‍ അധികവും. ഇതോടെയാണ് ഇതോടെയാണ് യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധം ആരംഭിച്ചത്. 

Exit mobile version