Site iconSite icon Janayugom Online

ഇന്ധന ചോര്‍ച്ച; എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഇന്ധന ചോര്‍ച്ചയെതുടര്‍ന്ന് ന്യൂജേഴ്‌സിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോയിങ് 777–300 ഇആര്‍ വിമാനത്തിനാണ് ഇന്ധന ചോര്‍ച്ച ഉണ്ടായത്. രണ്ട് എഞ്ചിനുകളില്‍ ഒന്നില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി സ്‌റ്റോക്ക്‌ഹോമിലേക്ക് വഴിതിരിച്ചുവിട്ട് നിലത്തിറക്കുകയായിരുന്നു.

300 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയതായും യാത്രക്കാർ സുര‍ക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിമാനത്തില്‍ പരിശോധനകള്‍ തുടരുകയാണ്.

Eng­lish Sum­ma­ry: Air India Newark-Del­hi flight emer­gency landing
You may also like this video

Exit mobile version