Site iconSite icon Janayugom Online

ര​ക്ഷാ​ദൗ​ത്യ​ത്തി​നൊരുങ്ങി എയർഇന്ത്യ

ഉ​ക്രെ​യ്​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ഊര്‍ജിത ശ്ര​മം തു​ട​രു​ന്നു. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ എ​യ​ർ​ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ൾ റൊ​മേ​നി​യ​യി​ലേ​ക്കും ബു​ഡാ​പെ​സ്റ്റി​ലേ​ക്കും അ​യ​ക്കാ​നാ​ണ് തീരുമാനം. വി​മാ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച പു​റ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് ഉ​ക്രെ​യ്നി​ൽ കുടുങ്ങിയിരിക്കുന്നത്.

ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സു​ര​ക്ഷാ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഉ​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ദി​മി​ത്രൊ കു​ലേ​ബ​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി. ഉ​ക്രെ​യ്​നിന്റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പോ​ള​ണ്ട്, ഹം​ഗ​റി, സ്ലൊ​വാ​ക്യ, റൊമേ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് മാ​ർ​ഗ​മെ​ത്തി​ച്ച​ശേ​ഷം വി​മാ​ന​മാ​ർ​ഗം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നും ശ്രമിക്കുന്നുണ്ട്.

eng­lish sum­ma­ry; Air India ready for res­cue mission
you may also like this video;

Exit mobile version