കാബിൻ ക്രൂ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ. കഷണ്ടിയോ മുടി നരച്ചവരോ ആയിട്ടുള്ള പുരുഷ ജീവനക്കാര്‍ തല മൊട്ടയടിക്കുകയോ ക്രൂ കട്ട് ചെയ്യുകയോ വേണമെന്നാണ് നിര്‍ദ്ദേശം.
പുരുഷന്മാര്‍ സര്‍വീസിലുടനീളം കറുത്ത യൂണിഫോം ജാക്കറ്റുകൾ ധരിക്കണം. ദിവസവും ഷേവ് ചെയ്യണമെന്നും ഹെയർ ജെൽ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസെെനുകളില്ലാത്ത വിവാഹ മോതിരം ഉപയോഗിക്കാനും അനുമതിയുണ്ട്. പുതിയ യൂണിഫോം മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ വനിതാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
English Summary: Air India requires gray haired employees to shave
You may also like this video