Site iconSite icon Janayugom Online

ബോയിങ് വിമാനങ്ങളില്‍ പ്രശ്നങ്ങളില്ലെന്ന് എയര്‍ ഇന്ത്യ

ബോയിങ് 787, ബോയിങ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളില്ലെന്ന് എയര്‍ ഇന്ത്യ. പരിശോധന പൂര്‍ത്തിയായെന്നും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡിജിസിഎയുടെ നിര്‍ദേശം. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എന്‍ജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ കട്ട് ഓഫ് ആയെന്നാണ് അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍, സ്വിച്ചുകള്‍ എങ്ങനെയാണ് കട്ട് ഓഫ് മോഡിലേക്ക് പോയതെന്ന് വ്യക്തമാക്കിയിരുന്നില്ല. ബോയിങ് 787 ഡ്രീംലൈനറുകൾ എയർ ഇന്ത്യയും ബോയിങ് 737 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് ഉപയോഗിക്കുന്നത്. ബോയിങ് 787 വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ടത്. ഡിജിസിഎ നിർദേശം വരുന്നതിനു മുമ്പ് തന്നെ പരിശോധന ആരംഭിച്ചിരുന്നുവെന്നും, നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. 

Exit mobile version