എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 70ലേറെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. വിദേശത്ത് തൊഴില്‍ തേടി പോകുന്നവരും അവധിക്കുവന്നവരുമായ നിരവധി പേരുടെ തൊഴില്‍ സാധ്യതയ്ക്കുപോലും ഇത് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോഴുണ്ടായ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളിലെ സാധാരണക്കാരെയാണ്.
സ്ഥാപനത്തിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതാണ് റദ്ദാക്കലിന് കാരണമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിശദീകരിക്കുന്നത്. ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാത്ത മാനേജ്മെന്റ് നടപടിയാണ് ഇത്തരമൊരു പ്രതികരണത്തിന് ജീവനക്കാരെ നിര്‍ബന്ധിച്ചിരിക്കുക എന്നതില്‍ സംശയമില്ല. പൊതുമേഖലയിലായിരുന്ന എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ജീവനക്കാര്‍ക്കുമാത്രമല്ല യാത്രക്കാര്‍ക്കും ദുരിതപൂര്‍ണമായിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാല്‍ത്തന്നെ പ്രശ്നപരിഹാരത്തിന് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
English Summary: Air India Service Cancellation: Binoy believes urgent intervention is needed to solve the travel problem
You may also like this video