Site iconSite icon Janayugom Online

വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. വ്യാജ മേല്‍വിലാസമാണ് പൊലീസിന് നല്‍കിയത്, തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് നോട്ടീസ് പുറത്തിറക്കിയത്. മുംബൈയില്‍ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വിലാസമാണ് സ്വന്തം മേല്‍വിലാസമായി പ്രതി നല്‍കിയത്. എന്നാല്‍ ഇയാള്‍ താമസിക്കുന്നത് ലക്നൌവിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ നാല് വിമാന ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്.

ഇതിനിടെ തനിക്ക് നേരെ അതിക്രമം ഉണ്ടായശേഷം സീറ്റ് മാറ്റികിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്ന് പരാതിക്കാരി ആരോപിച്ചു.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Air India ‘Uri­nat­ing’ Inci­dent: Look­out Notice Issued Against Accused
You may also like this video

Exit mobile version