ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം വളരെ മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക 323 ആണ് രേഖപ്പെടുത്തിയത്. നോയ്ഡയില്‍ സൂചിക 342 ലേയ്ക്ക് താഴ്ന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിക്കപ്പെട്ടതോടെയാണ് വായുമലിനീകരണം രൂക്ഷമായത്. ഇതോടെ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഞ്ചില്‍ രണ്ട് കുടുംബങ്ങളും പടക്ക നിരോധനം ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. പടക്കം പൊട്ടിച്ചാല്‍ അറുമാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ദീപാവലി ദിനത്തില്‍ നിരോധനം വ്യാപകമായി ലംഘിക്കപ്പെടുകയായിരുന്നു.
അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കല്‍ കൂടിയായതോടെ സ്ഥിതി കൂടുതല്‍ മോശമായി. പലയിടങ്ങളിലും ദൂരക്കാഴ്ചയടക്കം മങ്ങിയ അവസ്ഥയിലായിരുന്നു. ഡല്‍ഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അവകാശപ്പെട്ടു. മലിനീകരണം കുറയ്ക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പ്രിങ്ഗ്ളറുകള്‍ വഴി വെള്ളം തളിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Air pollution has worsened in Delhi
You may also like this video