Site icon Janayugom Online

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; ഛട്ട് പൂജ ഇന്ന് സമാപിക്കും

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഛട്ട് പൂജ ഇന്ന് സമാപിക്കും. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തുടരുന്നതിനിടെയാണ് പൂജ. അതേസമയം യമുനയില്‍ ഇറങ്ങി സ്നാനം ചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് നദികളില്‍ വിഷപ്പച പൊങ്ങിയ സാഹചര്യവും ഉണ്ടായി. ഇതേ തുടര്‍ന്ന് സംഘാടകര്‍ ഒരുക്കിയ കുളങ്ങളിലാണ് പൂജയും മറ്റ് ചടങ്ങുകളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയവരുമുണ്ട്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പൂജകളും ഇത്തവണ ആചാര പ്രകാരം പൂര്‍ത്തിയാക്കണമെന്നാണ് ആവിശ്യം. നിവവില്‍ ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം രൂക്ഷമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ സ്ഥിതി വീണ്ടും മോശമാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യതലസ്ഥാനത്ത് ആരോഗ്യ പ്രശ്നങ്ങളുള്ളവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും. കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവിശ്യം.

ENGLISH SUMMARY:Air pol­lu­tion in Del­hi; Chat Puja will end today
You may also like this video

Exit mobile version